Saturday, May 18, 2024
keralaNewspolitics

തൃക്കാക്കര പണക്കിഴി വിവാദം: ചെയര്‍പേഴ്‌സന്റെ ഓഫീസ് സീല്‍ ചെയ്തു

തൃക്കാക്കര പണക്കിഴി വിവാദത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സന്റെ ഓഫീസ് വിജിലന്‍സിന്റെ ആവശ്യപ്രകാരം സീല്‍ ചെയ്തു. നഗരസഭാ അദ്ധ്യക്ഷ അജിതാ തങ്കപ്പന്റെ ഓഫീസ് ആണ് സീല്‍ ചെയ്തത്.

കഴിഞ്ഞ ദിവസം അജിതാ തങ്കപ്പന്റെ ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പണക്കിഴി അടങ്ങുന്ന ദൃശ്യങ്ങള്‍ നഗരസഭാ അദ്ധ്യക്ഷയുടെ മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. നഗരസഭാ കൗണ്‍സിലര്‍മാര്‍ കവറുമായി പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിറ്റേന്ന് വീണ്ടും പരിശോധനയ്ക്കായി വിജിലന്‍സ് സംഘം എത്തിയെങ്കിലും പരിശോധനയുമായി സഹകരിക്കാന്‍ നഗരസഭാ അദ്ധ്യക്ഷ

കൂട്ടാക്കിയില്ല. പരിശോധനയ്ക്കായി വിജിലന്‍സ് സംഘം എത്തുന്നതിനു മുമ്ബ് അജിതാ തങ്കപ്പന്‍ ഓഫീസ് പൂട്ടി പുറത്തേക്ക് പോയി. ഒരുപാട് തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടും ഓഫീസില്‍ വരാന്‍ അജിതാ തങ്കപ്പന്‍ കൂട്ടാക്കിയില്ല. തൃക്കാക്കരയില്‍ ഓണക്കോടിയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയ നഗരസഭാധ്യക്ഷയുടെ നടപടിയാണ് വിവാദമായത്. ഓണപ്പുടവയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് കവറില്‍ 10,000 രൂപയാണ് അജിത തങ്കപ്പന്‍ സമ്മാനിച്ചത്. കൗണ്‍സിലര്‍മാരില്‍ ചിലര്‍ കവര്‍ തിരിച്ച് നല്‍കി വിജിലന്‍സില്‍ പരാതി നല്‍കി. ഇതോടെയാണ് സംഭവം പുറത്തായത്.