പാരിസ്: ക്ലബ് അധികൃതരുടെ സസ്‌പെന്‍ഷന്‍ തീരുമാനത്തിന് പിന്നാലെ പി എസ് ജി വിടുമെന്ന് വ്യക്തമാക്കി ലിയോണല്‍ മെസി. ഈ സീസണോടെ പി എസ് ജി വിടാനാണ് അര്‍ജന്റീന നായകന്റെ തീരുമാനം. ജൂണില്‍ അവസാനിക്കുന്ന കരാര്‍ പുതുക്കില്ലെന്ന് മെസ്സി ക്ലബിനെ അറിയിച്ചു. സൗദി സന്ദര്‍ശനത്തിന്റെ പേരില്‍ ക്ലബ് രണ്ടാഴ്ചത്തെ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് മെസ്സിയുടെ തീരുമാനം. 2021ല്‍ ബാഴ്‌സലോണയില്‍ നിന്നാണ് മെസ്സി പി എസ് ജിയിലെത്തിയത്. വരുന്ന ട്രാന്‍സ്ഫര്‍ ജാലകത്തില്‍ മെസ്സി ബാഴ്‌സലോണയിലേക്ക് തന്നെ മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.