Sunday, May 19, 2024
keralaNews

തളര്‍ന്നിരുന്ന ചിത്രം മദ്യപിച്ചെന്ന രീതിയില്‍ പ്രചരിപ്പിച്ചു; പൊലീസിനെതിരെ പരാതി

 ശാരീരിക ബുദ്ധിമിട്ട് അനുഭവപ്പെട്ടപ്പോള്‍ വഴിയരികില്‍ തളര്‍ന്നിരുന്ന ചിത്രം പൊലീസ് മോശമായി പ്രചരിപ്പിച്ചതായി പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി. തൃശൂര്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷാണ് ഡി ഐ ജിയ്ക്ക് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ വഴിയരികില്‍ തളര്‍ന്നുവീണപ്പോഴുള്ള ധനീഷിന്റെ ചിത്രം മദ്യപിച്ച് ലക്കുകെട്ടെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

അര്‍ദ്ധരാത്രിയില്‍ ആരോഗ്യനില മോശമായ കോവിഡ് രോഗികളെ ആശുപത്രിയിലാക്കി വീട്ടിലേക്ക് മടങ്ങുന്നവഴിയിലാണ് തളര്‍ച്ചയും ക്ഷീണവും മൂലം വഴിയരികില്‍ വീണത്. അബോധാവസ്ഥയിലായ തന്നെ പുലര്‍ച്ചെ അതുവഴി വന്ന പൊലീസ് തട്ടിയുണര്‍ത്തിയെങ്കിലും ഫോട്ടോ എടുത്ത ശേഷം അവിടെ നിന്ന് പോയി. പിന്നീട് ആ ചിത്രം പഞ്ചായത്ത് പ്രസിഡന്റ് മദ്യപിച്ച് വഴിയരികില്‍ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍

പ്രചരിക്കുകയായിരുന്നു. ആബോധാവസ്ഥയിലായിരുന്ന തനിക്ക് ബോധം വന്നത് പൊലീസ് തട്ടിവിളിച്ചപ്പോഴാണ്. എന്നാല്‍ പൊലീസ് തനിക്ക് വൈദ്യസഹായം എത്തിക്കാതെ അവിടെനിന്ന് പോകുകയായിരുന്നുവെന്നും ധനീഷ് പറയുന്നു. പിന്നീട് അതുവഴി വന്നവരുടെ സഹായത്തോടെ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന് എല്‍ ഡി എഫ് ഭരിക്കുന്ന

പഞ്ചായത്തിന്റെ പ്രസിഡന്റും ഡി വൈ എഫ് ഐ പ്രാദേശിക നേതാവും കൂടിയായ ധനീഷ് പറയുന്നു. അബോധാവസ്ഥയിലായിരുന്ന തന്റെ ചിത്രം പൊലീസ് മൊബൈലില്‍ ചിത്രീകരിക്കുകയും എതിര്‍ രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്ക് അയച്ചു നല്‍കുകയുമായിരുന്നുവെന്ന് ധനീഷ് ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ധനീഷ് ഡി ഐ ജിയ്ക്ക് പരാതി നല്‍കിയത്.