Monday, May 13, 2024
keralaNews

തപസ്യ കാഞ്ഞിരപ്പള്ളി യൂണിറ്റില്‍ സാരസ്വത നിധി സമര്‍പ്പണം നടന്നു.

തപസ്യ കാഞ്ഞിരപ്പള്ളി യൂണിറ്റ് സാരസ്വതനിധി സമര്‍പ്പണം താലൂക്ക് സെക്രട്ടറി ജയന്‍. പി.ജി യുടെ ഭവനത്തില്‍ നടന്നു. യൂണിറ്റ് പ്രസിഡന്റ് പി.കെ.വാരിജാക്ഷന്‍ നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. തപസ്യ മേഖലാ സംഘടനാ സെക്രട്ടറി പി.പ്രസാദ് പ്രഭാഷണം നടത്തി. തപസ്യയുടെ ലക്ഷ്യത്തെക്കുറിച്ചും, അതില്‍ സാരസ്വത നിധി സമര്‍പ്പണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.നിഷാകുമാരി,സ്മിതാ അഭിലാഷ്,കുമാരി നവമി.എ നായര്‍, കുമാരി നക്ഷത്ര എ.നായര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.താലൂക്ക് ട്രഷറര്‍ ആര്‍ട്ടിസ്റ്റ് അമൃത് ലാല്‍ നന്ദി പ്രകാശിപ്പിച്ച പരിപാടി ദീപാവലി ആഘോഷത്തോടെയാണ്  സമാപിച്ചത്.