Wednesday, May 15, 2024
indiaNewspolitics

തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുതിയ വഴിത്തിരിവെന്ന് അപര്‍ണ

ലക്നൗ : ഉത്തര്‍പ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്റെ മരുമകള്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അനുഗ്രഹത്തിന്റെ അനുഗ്രഹം വാങ്ങിച്ച് മരുമകള്‍ അപര്‍ണ യാദവ്. സമാജ്വാദി പാര്‍ട്ടി സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവ് കഴിഞ്ഞ ദിവസമാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അപര്‍ണ യാദവ് ബിജെപിയില്‍ എത്തിയത് സമാജ്വാദിക്ക് വന്‍ തിരിച്ചടിയായിരുന്നു.                                                                                         ഇത് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തന്നെ ചര്‍ച്ചകളും നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് അപര്‍ണ യാദവ് മുലായം സിംഗിന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം ലക്നൗവിലെത്തി ആദ്യം അച്ഛന്റെ അനുഗ്രഹം വാങ്ങിയെന്ന് അപര്‍ണ ട്വിറ്ററില്‍ കുറിച്ചു.മുലായം സിംഗിന്റെ ഇളയ മകന്‍ പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ യാദവ്. ലക്നൗ വിമാനത്താവളത്തില്‍ എത്തിയ നേതാവിന് ബിജെപി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം ഒരുക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പാത പിന്തുടരുമെന്ന് ബിജെപി അംഗത്വം സ്വീകരിച്ച ശേഷം അപര്‍ണ പറഞ്ഞിരുന്നു.’ബഹുമാന്യരായ പ്രധാനമന്ത്രിയും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞ കാര്യങ്ങള്‍ എല്ലാക്കാലത്തും എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്.                                                                                 അവരുടെ നയങ്ങള്‍ തന്നെയാണ് ഞാനും സ്വീകരിക്കുന്നത്. ഈ പാര്‍ട്ടിയില്‍ ഞാന്‍ ചേര്‍ന്നത് തന്നെ രാജ്യത്തെ സേവിക്കുന്നതിന് വേണ്ടിയാണ്. മുലായം സിംഗ് യാദവിന്റെ അനുഗ്രഹം എല്ലായ്‌പ്പോഴും എന്നോടൊപ്പമുണ്ട്. ബിജെപി തന്നെ വീണ്ടും യുപിയില്‍ അധികാരത്തിലെത്തുമെന്നും, യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുമെന്നും’ അപര്‍ണ്ണ യാദവ് പറഞ്ഞിരുന്നു.അപര്‍ണയ്ക്ക് പിന്നാലെ മുലായം സിംഗിന്റെ ഭാര്യാ സഹോദരന്‍ പ്രമോദ് ഗുപ്തയും ബിജെപിയില്‍ എത്തിയിരുന്നു. ഇത് പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്.