Saturday, April 27, 2024
keralaNewspolitics

തന്നെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കുകയാണ് കെ.പി.സി.സി നേതൃത്വത്തിന്റെ ലക്ഷ്യം.

കോണ്‍ഗ്രസില്‍ നിന്ന് തന്നെ  പുറത്താക്കുകയാണ് കെ.പി.സി.സി നേതൃത്വത്തിന്റെ ലക്ഷ്യമെന്നു കെ.വി.തോമസ്. വളരെ നേരത്തെ ഈ ശ്രമം തുടങ്ങിയിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് എഐസിസിയാണ്. കോണ്‍ഗ്രസിനെ ബലഹീനമാക്കാനാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ശ്രമം. ഖദര്‍ ഇട്ടാല്‍ മാത്രം കോണ്‍ഗ്രസ് ആകില്ല. ഇങ്ങനെയൊരു നേതൃത്വം കേരളത്തില്‍ വേണോ എന്ന് നേതൃത്വം ആലോചിക്കണം. സ്ഥാനമാനങ്ങള്‍ തന്നിട്ടുണ്ടെങ്കില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്റെയും കെ.സുധാകരന്റെയും സാമ്പത്തികം അന്വേഷിക്കണം. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നേടിയത് താന്‍ മാത്രമല്ല. തന്നെക്കാള്‍ പ്രായമുള്ളര്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇപ്പോഴുമുണ്ട്. 2024ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്കാകില്ലെന്നും കെ.വി. തോമസ് മാധ്യമങ്ങളോടു പറഞ്ഞു.