Saturday, May 18, 2024
Local NewsNewsObituary

ഡോ.ഗീവറുഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ മാതാവ് അന്തരിച്ചു

കോട്ടയം : നാലുന്നാക്കല്‍ കരിപ്പാല്‍ പുത്തന്‍പുരയില്‍ പരേതനായ പി. സി മാത്യു (റിട്ട. സബ് റജിസ്റ്റാര്‍ )വിന്റെ ഭാര്യ മേരിക്കുട്ടി മാത്യു (97) അന്തരിച്ചു. പരേത യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലിത്തായുടെ മാതാവാണ് . മൃതദേഹം ഇന്ന് 5 ന് ഭവനത്തില്‍ കൊണ്ടുവരും. സംസ്‌കാരം നാളെ (വ്യാഴം) 3 ന് നാലുന്നാക്കല്‍ സെന്റ് ആദായിസ് യാക്കോബായ പള്ളിയില്‍ . പരേത കൊല്ലാട് പുളിയേരില്‍ കുടുബാംഗമാണ്. മക്കള്‍ : ജേക്കബ് പി. മാത്യു (റിട്ട. അസി.കമ്മീഷനര്‍, ക്യാബിനേറ്റ് സെക്രട്ടിയേറ്റ് ) , കുഞ്ഞുമറിയാമ്മ തോമസ്, പ്രൊഫ. ഓമന മാത്യു (ബസേലിയോസ് കോളേജ്, കോട്ടയം) ലൗലി.സി.ജോര്‍ജ്,ജയ്‌സണ്‍ മാത്യു (കുവൈറ്റ് ) മിനി ജോഷ്വ(കുവൈറ്റ്).മരുമക്കള്‍ : മോളി ജേക്കബ് കോയിപ്പുറം വാകത്താനം, പി.സി തോമസ് പയ്യംപള്ളില്‍ ചങ്ങനാശേരി, പരേതനായ ചാണ്ടി എം കോര മംഗലത്ത് മൂലേടം, പരേതനായ ജോര്‍ജ് . സി. മണലേത്ത് കുറ്റപ്പുഴ, മറിയം ജയ്‌സണ്‍ ചാപ്രാത്ത് മലയില്‍ പുറമറ്റം, ജോഷ്വ പി.ജോണ്‍ പുത്തന്‍ വിളയില്‍ മല്ലശേരി .