Thursday, May 16, 2024
indiaNews

ഡല്‍ഹിയില്‍ വീണ്ടും ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍

ഡല്‍ഹിയില്‍ വീണ്ടും ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍. ഇതോടെ ഇന്ത്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 33 ആയി. സിംബാബ് വെയില്‍ നിന്നെത്തിയ ആള്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.ഡല്‍ഹിയില്‍ ആകെ രണ്ടു പേര്‍ക്കാണ് ഒമിക്രോണ്‍ ബാധിച്ചത്. ഒമിക്രോണ്‍ വ്യാപനം ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കിയിരിക്കുകയാണെന്നും മാസ്‌ക് ഉപയോഗിക്കുന്നത് കര്‍ശനമായി തുടരണമെന്നും കോവിഡ് കര്‍മസമിതി മേധാവി ഡോ.വി.കെ.പോള്‍ അറിയിച്ചു.മഹാരാഷ്ട്രയില്‍ മൂന്ന് വയസ്സുള്ള കുട്ടിക്കുള്‍പ്പെടെ ഒമിക്രോണ്‍ ബാധിച്ചതോടെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.