Wednesday, May 15, 2024
keralaNews

ജുവലറി ഉടമയുടെ വീട്ടിലെ മോഷണം; മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്,

ഭീമ ജുവലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയയാളുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നു ലഭിച്ച ചിത്രത്തില്‍ കാണുന്നയാള്‍ ഉത്തരേന്ത്യക്കാരനാണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാള്‍ കൈയില്‍ ടാറ്റൂ പതിച്ചിട്ടുണ്ടെന്ന് ചിത്രങ്ങളില്‍ വ്യക്തമാണ്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വീടിനെക്കുറിച്ച് കൃത്യമായ ധാരണയുളള ആളാണ് മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാള്‍ മികച്ച അഭ്യാസിയാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

വീടിനുമുന്നിലെ ഗ്രില്ലിലെ അഴികള്‍ക്കിടയിലൂടെയാണ് ഇയാള്‍ ഉളളില്‍ കടന്നത്. മുന്‍പ് ഇവിടെ അന്യസംസ്ഥാനക്കാരുള്‍പ്പടെ ജോലി ചെയ്തിട്ടുണ്ട്. ഇവരെ കുറിച്ച് അന്വേഷണം നടത്തുകയാണ്. ഏപ്രില്‍ 14നാണ് തിരുവനന്തപുരം രാജ്ഭവന് സമീപത്തുളള ഭീമ ജുവലറി ഉടമ ഡോ.ഗോവിന്ദന്റെ വീട്ടില്‍ മോഷണം നടന്നത്. രണ്ടരലക്ഷം രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും 60,000 രൂപയുമാണ് നഷ്ടപ്പെട്ടത്.