Wednesday, May 15, 2024
indiaNews

ജയലളിതയുടെ ജന്‍മദിനത്തില്‍ ശക്തിപ്രകടനത്തിന് അണികള്‍; ‘ചിന്നമ്മ’യെ ഉറ്റുനോക്കി തമിഴകം

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജെ.ജയലളിതയുടെ ജന്‍മദിനം ശക്തിപ്രകടനത്തിനുള്ള അവസരമാക്കി മാറ്റി സംസ്ഥാനം ഭരിക്കുന്ന അണ്ണാ ഡി.എം.കെയും, ശശികലയുടെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകവും. ശശികലയുടെ അനന്തിരവന്‍ ടി.ടി.വി. ദിനകരന്റെ സ്വന്തം മണ്ഡലത്തില്‍ മുഖ്യമന്ത്രി ജയലളിതയ്ക്കു ആദരം അര്‍പ്പിച്ചു പൊതു പരിപാടി നടത്തും.എന്നാല്‍ ജയലളിതയ്ക്കു ആദരമര്‍പ്പിക്കാന്‍ ശശികലയെത്തുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

ജയലളിതയെന്ന ജനകീയ നേതാവിന്റെ പിന്തുടര്‍ച്ചയ്ക്കുള്ള പോരാട്ടമാണു തമിഴകത്ത് നടക്കുന്നത്. 73 ാം ജന്‍മദിനം അണ്ണാ ഡി.എം.കെയും ശശികലയുടെ അമ്മ മക്കള്‍ മുന്നേറ്റ കഴത്തിന്റെയും ശക്തി പ്രകടനമായി മാറുന്നതും ഇതുവഴിയാണ്. ജയലളതിയുടെ മണ്ഡലമായിരുന്ന, നിലവില്‍ ശശികലയുടെ അനന്തരവന്‍ ടി.ടി.വി.ദിനകരന്‍ കൈവശം വെയ്ക്കുന്ന&ിയുെ; ആര്‍.കെ നഗറിലാണ് അണ്ണാ ഡി.എം.കെയുടെ പ്രധാന പരിപാടി.മുഖ്യമന്ത്രി എടപ്പാടി പളനിസാമി ആര്‍.കെ നഗറിലെ പരിപാടിയില്‍ നേരിട്ടെത്തും.