Tuesday, May 14, 2024
keralaNewsObituary

ജനയുഗം മുന്‍ പത്രാധിപര്‍ എം എസ് രാജേന്ദ്രന്‍ അന്തരിച്ചു

ജനയുഗം മുന്‍പത്രാധിപരും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ എംഎസ് രാജേന്ദ്രന്‍ (91) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ എറണാകുളത്തായിരുന്നു അന്ത്യം.സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, വിദ്യാഭ്യാസ സബ്കമ്മിറ്റി അംഗം, കണ്ട്രോള്‍കമ്മിഷന്‍ അംഗം, , നവയുഗം പത്രാധിപര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.എസ്എഫിന്റെ ദേശീയ സെക്രട്ടറിയായി ഡല്‍ഹിയിലും പ്രവര്ത്തിച്ചു. 1956ല്‍ സോവിയറ്റ്‌ലാന്‍ഡിന്റെ മലയാളവിഭാഗത്തില്‍ ചേര്‍ന്നു. പിന്നീട് പ്രോഗ്രസ് പബ്ലിഷേഴ്‌സിന്റെ ചുമതലയുമായി മോസ്‌കോവിലെത്തി. അവിടെനിന്ന് 1982ല്‍ കേരളത്തിലേയ്ക്ക് തിരിച്ചെത്തി ജനയുഗം ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായി. . അവിവാഹിതനാണ്. എം എസ് സെന്‍ (റിട്ട. കെഎഫ്‌സി), പരേതരായ രവീന്ദ്രന്‍, ഗോകുല്‍നാഥ് എന്നിവര്‍ സഹോദരങ്ങള്‍. സംസ്‌കാരം വൈകിട്ട് മൂന്നിന് പിറവത്തെ വീട്ടുവളപ്പില്‍.