Thursday, May 2, 2024
keralaNews

ചോറ്റാനിക്കര മകം തൊഴല്‍ ഈ മാസം 26ന് നടക്കും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മകം തൊഴലിന് ഭക്തര്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അധികൃതരും ജില്ലാ ഭരണകൂടവും ചോറ്റാനിക്കര ക്ഷേത്രത്തില്‍ നടത്തിയ യോഗത്തിലാണ് തീരുമാനം. ചോറ്റാനിക്കര മകം തൊഴല്‍ ഈ മാസം 26ന് നടക്കും. ഉത്സവം 20 ന് കൊടിയേറി മാര്‍ച്ച് ഒന്നിന് വലിയ അത്തം ഗുരുതിയോടെ സമാപിക്കും. ഫെബ്രുവരി 26ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ 10 മണി വരെ ഭക്തര്‍ക്ക് മകം ദര്‍ശനത്തിന് സൗകര്യം ഒരുക്കും.ഇതര സംസ്ഥാനത്ത് നിന്നു വരുന്ന ഭക്തര്‍ ദര്‍ശന അനുമതിക്കായി 24 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 10 വയസില്‍ താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, അടുത്തിടെ കോവിഡ് മുക്തി നേടിയവര്‍, രോഗലക്ഷണമുള്ളവര്‍, കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്ളവര്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് ദര്‍ശനത്തിന് അനുമതി ഉണ്ടാകില്ല.