Friday, April 19, 2024
keralaNews

മഞ്ഞും ചൂടും നിറഞ്ഞ കാലാവസ്ഥയില്‍ പാമ്പുകള്‍ മാളങ്ങള്‍ വിട്ട് പുറത്തേക്കിറങ്ങുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം വനംവകുപ്പ്.

മഞ്ഞും ചൂടും നിറഞ്ഞ കാലാവസ്ഥയില്‍ മാളങ്ങള്‍ വിട്ട് പാമ്പുകള്‍ പുറത്തേക്കിറങ്ങുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി വനംവകുപ്പ്. മലയോര പടിഞ്ഞാറന്‍ മേഖലകളിലുള്ള വീടുകളില്‍ നിന്നും പാമ്പുകളെ പിടികൂടുന്ന സാഹചര്യത്തിലാണ് വനംവകുപ്പിന്റെ മുന്നറിയിപ്പ്.വനമേഖലകളില്‍ മാത്രം കണ്ടു വന്നിരുന്ന ഒട്ടേറെ പാമ്പുകള്‍ നാട്ടുപ്രദേശങ്ങളിലേക്ക് ഇറങ്ങിയിട്ടുണ്ട്. പാടശേഖരങ്ങളിലും റബര്‍തോട്ടങ്ങളിലും ഇത്തരത്തിലുള്ള പാമ്പുകളെ കണ്ടുവരുന്നുണ്ട്.പുതുമഴ പെയ്യുന്നതോടെ ശീതരക്തമുള്ള പാമ്പുകള്‍ ശരീരത്തിന്റെ താപനില കുറയ്ക്കാനായി മാളങ്ങള്‍ വിട്ട് പുറത്തേക്കിറങ്ങും. ഇത് കണക്കിലെടുത്താണ് ജനങ്ങള്‍ക്ക് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാമ്പിനെ പിടികൂടാനായി സര്‍പ്പ ആപ്ലിക്കേഷനിലൂടെ വാളണ്ടിയര്‍മാരെ ലഭിക്കും. പാമ്പുകളെ പിടികൂടാനായി വനംവകുപ്പ് വികസിപ്പിച്ച് ആപ്പാണ് സര്‍പ്പ. പാമ്പിനെ കണ്ടെത്തിയാല്‍ വിവരം സര്‍പ്പ ആപ്പില്‍ നല്‍കിയാല്‍ വാളണ്ടിയര്‍മാര്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടും.