Monday, May 20, 2024
keralaNews

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി.

കോഴിക്കോട് :ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി. മൈസൂരിനടുത്ത് മിണ്ടിയില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നു. ബംഗളൂരു മടിവാളയിലെ ഹോട്ടലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.പെണ്‍കുട്ടികളുടെ കൂടെ ഉണ്ടായിരുന്ന രണ്ട് ആണ്‍കുട്ടികളേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ട്രെയിനില്‍വെച്ച് പരിചയപ്പെട്ട യുവാക്കളാണെന്നാണ് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് മുതലാണ് പെണ്‍കുട്ടികളെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

മടിവാളയില്‍ മലയാളികള്‍ നടത്തുന്ന സീപേള്‍ എന്ന ഹോട്ടലിലാണ് പെണ്‍കുട്ടികള്‍ മുറിയെടുക്കാന്‍ എത്തിയത്. മാദ്ധ്യമ വാര്‍ത്തകള്‍ കണ്ട ഹോട്ടല്‍ ജീവനക്കാര്‍ പെണ്‍കുട്ടികളോട് തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു. എന്നാല്‍ ഇതില്ലെന്ന് കണ്ടെത്തിയതോടെയാണ് ഇവര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് പെണ്‍കുട്ടികളെ അവിടെ തടഞ്ഞ് വെച്ചു. എന്നാല്‍ പോലീസ് എത്തിയപ്പോഴേക്കും പെണ്‍കുട്ടികള്‍ ഓടി രക്ഷപെടുകയായിരുന്നു.പതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള ആറ് കുട്ടികളെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നാണ് കാണാതായത്. റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തതിന് ശേഷം കുട്ടികള്‍ അടുക്കളഭാഗം വഴി പുറത്തേക്ക് കടന്നതായാണ് നിഗമനം. അടുക്കളക്കെട്ടിടത്തിന് മുകളില്‍ ഏണി വെച്ചാണ് താഴേക്ക് ഇറങ്ങിയതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് ചേവായൂര്‍ പോലീസില്‍ പരാതി ലഭിച്ചത്.