Monday, May 13, 2024
keralaNews

അനധികൃത നിര്‍മ്മാണം നടത്തി;പരാതി സ്ഥലത്ത് ജില്ലാ കളക്ടറിന്റെയും എംഎല്‍എയുടെയും സൗഹൃദ സന്ദര്‍ശനമെന്ന് :ബി ജെ പി

പെരുനാട് :റാന്നി പെരുനാട് മടുത്തുംമൂഴി ജംഗ്ഷന് സമീപമുള്ള സര്‍വീസ് സഹകരണ സൊസൈറ്റിയുടെ വക വസ്തു കയ്യേറി സ്വകാര്യവ്യക്തി അനധികൃത നിര്‍മ്മാണം നടത്തിയെന്ന പരാതിയുള്ള ഹോട്ടലില്‍ കളക്ടറും-എംഎല്‍എയുടേയും സൗഹൃദ സന്ദര്‍ശനം നടത്തിയെന്ന് ബിജെപി.   കൂടാതെ ഹോട്ടലുടമയോടൊപ്പമുള്ള ചിത്രങ്ങളും പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു.പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കാതെയും സൊസൈറ്റിയുടെ അനുവാദമില്ലാതെയാണ് ഈ കെട്ടിടം പണിതിരിക്കുന്നത്.പി ഡബ്ല്യൂ ഡി റോഡ് കയ്യേറിയും,റോഡില്‍ നിന്നും സമീപത്തുള്ള തോട്ടില്‍ നിന്നും നിശ്ചിത അകലം പാലിക്കുകയോ ചെയ്തിട്ടില്ല.ഇതിനെതിരെ നടപടിയെടുക്കേണ്ട ജില്ലാ കളക്ടറടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് സൗഹൃദ സന്ദര്‍ശനമെന്നും നേതാക്കള്‍ പറഞ്ഞു.കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി സൊസൈറ്റില്‍ നിന്നും 15ലക്ഷത്തോളം രൂപ ഈടില്ലാതെ നല്‍കിയതായും ബി ജെ പി ആരോപിച്ചു.ജനങ്ങള്‍ക്ക് നീതി നടപ്പാക്കാന്‍ നിയുക്തരായ ഉദ്യോഗസ്ഥര്‍ തന്നെ പരാതി അന്വേഷിക്കുവാന്‍ പോലും തയ്യാറാകാതെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് അപലപനീയമാണെന്നും നേതാക്കള്‍ പറഞ്ഞു.ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മഞ്ജുള ഹരി, ബിജെപി ജില്ലാ കമ്മറ്റി അംഗം വസന്ത സുരേഷ്, വാര്‍ഡ് മെമ്പര്‍ അരുണ്‍ അനിരുദ്ധന്‍,ബിജെപി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി വിനോദ് എം എസ്,വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സാനു ടി എസ് എന്നിവരുടെ നേതൃത്വത്തിലാണ് കളക്ടര്‍ അടക്കമുള്ള ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കിയത്.