Thursday, May 16, 2024
keralaNews

ചാണകക്കുഴിയില്‍ വീണ് രണ്ടര വയസുകാരന്‍ മരിച്ചു.

മലപ്പുറം വാഴക്കാട് കളിക്കുന്നതിനിടെ ചാണകക്കുഴിയില്‍ വീണ് രണ്ടര വയസുകാരന്‍ മരിച്ചു. മലപ്പുറം വാഴക്കാട് ആണ് സംഭവം.നേപ്പാള്‍ സ്വദേശികളായ തൊഴിലാളി കുടുംബത്തിന്റെ മകന്‍ അന്മോലാ ആണ് മരിച്ചത്. ചീക്കോട് വാവൂര്‍ എ.എം.എല്‍.പി സ്‌കൂളിന് സമീപമുള്ള പശു ഫാമിലെ ചാണക കുഴിയിലാണ് കുട്ടി വീണത്. പശുത്തൊഴുത്ത് പരിപാലിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. വാഴക്കാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഫാമില്‍ പശുപരിപാലത്തിലേര്‍പ്പെട്ട് വരികയായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍. കരച്ചില്‍ കേട്ടെത്തിയവര്‍ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.