Wednesday, May 22, 2024
keralaNews

വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട്; ഭക്തര്‍ക്ക് പ്രവേശനമില്ല

വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ശനിയാഴ്ച കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. 15 ആനകളെ പങ്കെടുപ്പിച്ച് ആനയൂട്ട് നടത്താനാണ് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടുള്ളത്. ആനയൂട്ടിന് ഭക്തര്‍ക്ക് പ്രവേശനമില്ല.

സാധാരണ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുപതില്‍ അധികം ആനകളെ പങ്കെടുപ്പിച്ചായിരുന്നു വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് നടത്തിയിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ഒരാന മാത്രമാണ് ചടങ്ങില്‍ ഉണ്ടായിരുന്നത്. എന്നാല്‍, 15 ആനകളെ പങ്കെടുപ്പിക്കാന്‍ ഇത്തവണ ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും അനുമതി നല്‍കിയിട്ടുണ്ട്.

കോവിഡ് പ്രോട്ടോക്കോളിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക അനുമതിയോടെയാണ് ചടങ്ങ് നടത്തുക. നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള ഗജപൂജയും ഇത്തവണ നടത്തും.