Tuesday, May 14, 2024
keralaNews

കോഴിക്കോട് വാവുബലി നടത്തിയ 100 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട് ജില്ലയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വാവുബലി നടത്തിയതിന് 100 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വെള്ളയില്‍ പോലീസാണ് കേസെടുത്തത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വീടുകളില്‍ തന്നെ പിതൃതര്‍പ്പണ ചടങ്ങുകള്‍ നടത്തണമെന്ന്

സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജയും വഴിപാടും നടത്താന്‍ അവസരം ഉണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.