Friday, May 17, 2024
keralaNews

കോളേജ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരത്ത് കോളേജ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാര്‍ ഇവാനിയോസ് കോളേജിലെ കൊമേഴ്‌സ് വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ജോഷ്വ എബ്രഹാമിനെയാണ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ പടിയില്‍ നിന്ന് തെന്നി വീണെന്നാണ് പ്രാഥമിക നിഗമനം.ഇന്ന് ഉച്ചയ്ക്കാണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗോവണിപ്പടിയില്‍ വീണുകിടക്കുന്ന നിലയിലാണ് ജോഷ്വ യുടെ മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.