Thursday, April 25, 2024
HealthkeralaNewspolitics

കോവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ട, അതീവജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

കോവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ട, അതീവജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജാഗ്രത പ്രവൃത്തിയില്‍ വേണം, ബന്ധുവീടുകളിലേക്കുളള സന്ദര്‍ശനം പരമാവധി കുറയ്ക്കണം. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രതവേണം. കേരളം പരമാവധി കോവിഡ് ബാധിതരെ കണ്ടെത്തുന്നുവെന്ന് ആരോഗ്യമന്ത്രി. ആറു രോഗികളില്‍ ഒരാള്‍ വീതം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് പൊതുവില്‍ 33 രോഗികളില്‍ ഒരാളെ മാത്രമാണ് കണ്ടെത്തുന്നത്. ഇന്ന് സംസ്ഥാനത്ത് 1.70 ലക്ഷം പരിശോധന നടന്നെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ടെസ്റ്റ് പേര്‍ മില്യണ്‍ കണക്കില്‍ കേരളമാണ് മുന്നില്‍. കേരളത്തിന്റെ പ്രതിരോധം ശാസ്ത്രീയവും മികച്ചതുമാണെന്നും മന്ത്രി അവകാശപ്പെട്ടു.