Sunday, May 19, 2024
keralaNews

കോട്ടയത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒക്‌ടോബർ മൂന്നിന് ജില്ലയിൽ മഞ്ഞ അലേർട്ട്

കോട്ടയം:സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.
ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ ഒക്‌ടോബർ മൂന്നിന് കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ മഴ ലഭിക്കാനുള്ള സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.