Thursday, May 16, 2024
keralaLocal NewsNews

കൊരട്ടിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഒരാള്‍ക്ക് പരിക്കേറ്റു.

എരുമേലി – കാഞ്ഞിരപ്പള്ളി റോഡില്‍ കൊരട്ടി കാന്താരി വളവില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു.ഒരാള്‍ക്ക് പരിക്കേറ്റു.ഇന്ന് ഉച്ചയോടെ യായിരുന്നു അപകടം,റാന്നി വെള്ളിയറ സ്വദേശി തടത്തില്‍ ജിനു സൈമണ്‍(42)പരിക്കേറ്റത്.

കാഞ്ഞിരപ്പള്ളിയില്‍ നിന്നും എരുമേലി പൊന്തന്‍പുഴയിലേക്ക് വരുകകയായിരുന്ന കാറും,ഓവര്‍ടേക്ക് ചെയ്ത വന്ന ബുള്ളറ്റും,എതിരെ വന്ന ഓട്ടോയില്‍ ഇടിച്ചായിരുന്നു അപകടം.ബുള്ളറ്റ് യാത്രികനാണ് പരിക്കേറ്റത്.ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളി 26 മൈല്‍ മേരി ക്യൂന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവിടെ പ്രാഥമിക ചികില്‍സ നല്‍കി .കാഞ്ഞിരപ്പള്ളി താലൂക്ക്ആശുപത്രിയിലേക്ക് മാറ്റി.