Tuesday, May 21, 2024
keralaNews

കൊച്ചിയിലെ പീഡനക്കേസ്; സണ്‍ഡേ സ്‌കൂള്‍ അധ്യാപികയടക്കം നാല് പേര്‍ക്ക് കഠിന തടവ്

കൊച്ചി: കൊച്ചിയില്‍ 14 കാരിയെ പീഡിപ്പിച്ച കേസില്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപികയടക്കം നാല് പേരെ കോടതി 12 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. പ്രതികള്‍ക്ക് രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കിഴക്കമ്പലം കോളനിപ്പടി അറയ്ക്കല്‍ അനീഷ (28), പട്ടിമറ്റം ചൂരക്കാട്ട് കര അയ്മനക്കുടി ഹര്‍ഷാദ്(ബേസില്‍-24), കിഴക്കമ്പലം ആലിന്‍ചുവട് തടിയന്‍വീട്ടില്‍ ജിബിന്‍(24), തൃക്കാക്കര തേവയ്ക്കല്‍ മീന്‍കൊള്ളില്‍ ജോണ്‍സ് മാത്യു (24) എന്നിവരെയാണ് എറണാകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. 2015ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം.

സണ്‍ഡേ സ്‌കൂളില്‍ മത കാര്യങ്ങള്‍ പഠിപ്പിച്ചിരുന്ന അനീഷയാണ് മറ്റു പ്രതികള്‍ക്ക് കുട്ടിയെ പരിചയപ്പെടുത്തിയത്. പീഡനദൃശ്യം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമക്കേസുകള്‍ വിചാരണ ചെയ്യുന്ന അഡീ.സെഷന്‍സ് പോക്സോ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിക്ക് സംസ്ഥാന സര്‍ക്കാര്‍ മതിയായ നഷ്ട പരിഹാരം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.