Saturday, May 18, 2024
keralaNews

എരുമേലി പേട്ടതുള്ളല്‍ ആരംഭിച്ചു.

ശബരിമല തീര്‍ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ആരംഭിച്ചു. അമ്പലപ്പുഴ ആലങ്ങാട് ദേശക്കാരുടെ ആചാരാനുഷ്ഠാനങ്ങളോടെയുള്ള പേട്ടതുള്ളലാണ് നടക്കുന്നത്. അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളലാണ് പേട്ട കൊച്ചമ്പലത്തില്‍ നിന്നും ആദ്യം ആരംഭിച്ചത്. ആലങ്ങാട് ദേശക്കാരുടെ പേട്ടതുള്ളല്‍ രണ്ടാമതും നടക്കും. പുതുതായി ഗുരുസ്വാമിയായി ചുമതലയേറ്റ ഗോപാലകൃഷ്ണപിള്ള സ്വാമിയാണ് സമൂഹ പെരിയോനായി അമ്പലപ്പുഴ പേട്ട സംഘത്തെ നയിക്കുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണ ഭഗവാന്റെ സാന്നിധ്യമായി ശ്രീകൃഷ്ണപരുന്ത് ക്ഷേത്രത്തിന് മുകളിലൂടെ വട്ടമിട്ടു പറക്കുന്നതോടുകൂടിയാണ് പേട്ട കൊച്ചമ്പലത്തില്‍ നിന്നും പുറപ്പെട്ടത്. തുടര്‍ന്ന് സംഘം വാവരു പള്ളിയിലും കയറി വാവരുടെ പ്രതിനിധിയുമായാണ് പേട്ട തുള്ളല്‍ വലിയമ്പലത്തിലേക്ക് നീങ്ങുന്നത്.