Thursday, May 16, 2024
educationkeralaNews

കേരള ജ്യോതി പുരസ്‌കാരം കഥാകൃത്ത് ടി. പത്മനാഭന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിു കേരള ജ്യോതി പുരസ്‌കാരത്തിന് കഥാകൃത്ത് ടി പത്മനാഭന്‍ അര്‍ഹനായി. സാഹിത്യമേഖലയിലെ സമഗ്രസംഭാവനക്കാണ് ടി പത്മനാഭന് അംഗീകാരം ലഭിച്ചിരിക്കുന്നത്. കേരള പ്രഭ പുരസ്‌ക്കാരത്തിന് ജസ്റ്റിസ് (റിട്ട.) ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂര്‍ത്തി എന്നിവരും കേരള ശ്രീ പുരസ്‌കാരത്തിന് പുനലൂര്‍ സോമരാജന്‍ ( സാമൂഹ്യ സേവനം), വി പി ഗംഗാധരന്‍ (ആരോഗ്യം), രവി ഡി സി (വ്യവസായ – വാണിജ്യം), കെ എം ചന്ദ്രശേഖരന്‍ (സിവില്‍ സര്‍വ്വീസ്), പണ്ഡിറ്റ് രമേശ് നാരായണ്‍ (കല) എന്നിവരെയും തെരഞ്ഞെടുത്തു.അടൂര്‍ ഗോപാലകൃഷ്ണന്‍, കെ ജയകുമാര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍ എന്നിവരടങ്ങിയ അവാര്‍ഡ് സമിതിയാണ് പുരസ്‌കാര ജേതാക്കളെ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമാണ് കേരള പുരസ്‌കാരം.