Wednesday, May 1, 2024
keralaNews

കേരളത്തില്‍ വരണ്ട കാലാവസ്ഥ തുടരും.

ഫെബ്രുവരി 7 വരെ കേരളത്തില്‍ വരണ്ട കാലാവസ്ഥ തുടരുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ ഒന്നു രണ്ടിടങ്ങളില്‍ മഴ ലഭിച്ചിരുന്നു. ഇടുക്കി ജില്ലയിലെ മൈലാടുംപാറയില്‍ 0.6 മില്ലി മീറ്റര്‍ മഴ ലഭിച്ചു. എന്നാലും കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ കേരളത്തിലെ താപനിലയില്‍ വലിയ മാറ്റമുണ്ടാകുന്നില്ല. കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ സാധാരണയില്‍നിന്നും ഉയര്‍ന്ന നിലയിലായിരുന്നു അനുഭവപ്പെട്ടത്.കൊച്ചി വിമാനത്താവളം, കരിപ്പൂര്‍ വിമാനത്താവളം, കോട്ടയം, പാലക്കാട്, പുനലൂര്‍ എന്നിവിടങ്ങളിലാണ് ഇന്നത്തെ ദിവസം ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത് അതായത് 22 ഡിഗ്രി സെല്‍ഷ്യസ്. വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്ന് റിപ്പോര്‍ട്ടുകളുള്ള ഫെബ്രുവരി 7 വരെ കാലാവസ്ഥ മുന്നറിയിപ്പുകളൊന്നുമില്ല. എന്നാല്‍, തമിഴ്‌നാട്ടില്‍ കൊളച്ചല്‍ മുതല്‍ ധനുഷ്‌കോടിവരെയുളള തീരപ്രദേശത്ത് ഇന്ന് 2.5 മുതല്‍ 3.3 മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നു പൊങ്ങാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.