Saturday, May 18, 2024
keralaNews

വ്യാപാരി വ്യവസായ സമിതി പഠനോപകരണ വിതരണം നടത്തി.

എരുമേലി: കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി എരുമേലി യൂണിറ്റ് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി. ഈ കോവിഡ് കാലത്ത് തന്നെ നാലാം ഘട്ടമായാണ്  സമിതി പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത്.വാഹന സൗകര്യം,ഭക്ഷ്യ കിറ്റ് അടക്കം കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്തിരുന്നു.യൂണിറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായ സമിതി കോട്ടയം ജില്ലാ പ്രസിഡന്റ് പി.എ ഇർഷാദ് എരുമേലി ഗ്രാമ  പഞ്ചായത്ത് അംഗം വി.ഐ അജിക്ക്  പഠനോപകരണങ്ങൾ വിതരണം ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു.സമിതി യൂത്ത് ഫോറം യൂണീറ്റ് സെക്രട്ടറി അനീഷ് ഹസ്സൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഹരികുമാർ , രക്ഷാധികാരി ഹരീഷ് റ്റി എസ് , സെക്രട്ടറി സിയാദ്  വ്യപാരി വ്യവസായി  സമിതി ട്രഷറർ ജോസ് മോൻ,സുനിൽ ജാഫർ എന്നിവർ സംസാരിച്ചു .