Saturday, April 27, 2024
keralaNews

കേരളത്തില്‍നിന്ന് എത്തുന്നവര്‍ക്ക് തമിഴ്‌നാട്ടില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ കര്‍ശന പരിശോധന

കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ശക്തമാക്കി തമിഴ്‌നാട്. തിങ്കള്‍ മുതല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തും. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റോ ഇല്ലാത്ത യാത്രക്കാരെ തടയും. തിങ്കളാഴ്ച ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ പരിശോധനയ്ക്ക് ആരോഗ്യമന്ത്രി എം.സുബ്രഹ്‌മണ്യം നേതൃത്വം നല്‍കും.