Thursday, May 16, 2024
keralaNews

പാലക്കാട് രണ്ട് കിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍

രണ്ട് കിലോഗ്രാം കഞ്ചാവുമായി രണ്ട് ഷൊര്‍ണൂര്‍ സ്വദേശികളെ ഡാന്‍സാഫ് സ്‌ക്വാഡും കസബ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടി. ഷൊര്‍ണൂര്‍ നെടുങ്ങോട്ടൂര്‍ സ്വദേശി ശെന്തില്‍കുമാര്‍ (21), മുണ്ടായ സ്വദേശി വിപിന്‍ (21) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം രാത്രി പുതുശ്ശേരി നാഷണല്‍ ഹൈവേയില്‍ ഐ.ടി.ഐയ്ക്കു സമീപത്തുനിന്നാണ് ഇവര്‍ പിടിയിലായത്.
പിടിച്ചെടുത്ത കഞ്ചാവിന് രണ്ടുലക്ഷം രൂപ വില വരും. ഷൊര്‍ണൂര്‍ ഭാഗത്തുള്ള ചെറുകിട കച്ചവടക്കാരന് കൈമാറാന്‍ കൊണ്ടുവന്നതാണെന്ന് പ്രതികള്‍ പറഞ്ഞു. കസബ സബ് ഇന്‍സ്പെക്ടര്‍ ചിത്തരഞ്ജന്‍, ജി.ബി. ശ്യാംകുമാര്‍, സി.പി.ഒമാരായ മുവാദ്, മുരുകന്‍, ഹോംഗാര്‍ഡ് മോഹന്‍ദാസ്, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ടി.ആര്‍. സുനില്‍ കുമാര്‍, റഹിം മുത്തു, സൂരജ് ബാബു, കെ. അഹമ്മദ് കബീര്‍, ദിലീപ്, ആര്‍. രാജീദ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.