Sunday, May 12, 2024
keralaNews

മഴക്കെടുതി; കോട്ടയം ജില്ലയിൽ 62 വീടുകൾ പൂർണമായി തകർന്നു.

കോട്ടയം: മഴക്കെടുതിയിൽ കോട്ടയം ജില്ലയിൽ 62 വീടുകൾ പൂർണമായും 161 വീടുകൾ ഭാഗികമായും തകർന്നതായി പ്രാഥമിക വിലയിരുത്തൽ. നാശനഷ്ടം തിട്ടപ്പെടുത്തൽ തുടരുകയാണ്.കാഞ്ഞിരപ്പള്ളി താലൂക്കിലാണ് ഏറെ നാശനഷ്ടം. 62 വീടുകൾ പൂർണമായും 143 വീടുകൾ ഭാഗികമായും തകർന്നു. മീനച്ചിൽ താലൂക്കിൽ 16 വീടും  ചങ്ങനാശേരി താലൂക്കിൽ 2 വീടും ഭാഗികമായി തകർന്നതായും അധികൃതർ അറിയിച്ചു.

മഴ വിവരം ; 
കോട്ടയം ജില്ലയിൽ  2021 ഒക്ടോബർ 17  രാവിലെ മുതൽ ഒക്ടോബർ 18ന് രാവിലെ വരെ ലഭിച്ച മഴ
കോട്ടയം: 4.6 മില്ലീ മീറ്റർ
പാമ്പാടി: 3.8
കോഴ: 10.4
ഈരാറ്റുപേട്ട: 25
തീക്കോയി: 27
മുണ്ടക്കയം: 32.6
കാഞ്ഞിരപ്പള്ളി: 26
മൊത്തം: 129.4 മി.മീ.
ശരാശരി മഴ: 18.5 മി.മീ