Friday, May 17, 2024
keralaNews

കുട്ടനാട് വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷബഹളം.

കുട്ടനാട് വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷബഹളം. പ്രതിപക്ഷനേതാവിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമം. മര്യാദയുടെ അതിര്‍ത്തി ഭരണപക്ഷം ലംഘിക്കുന്നുവെന്ന് വി.ഡി.സതീശന് ആരോപിച്ചു. എ എന്‍ ഷംസീര്‍ അടക്കമുള്ള പ്രതിപക്ഷ എംഎല്‍എമാരാണ് സതീശന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചത്. അതേസമയം, രണ്ടാം കുട്ടനാട് പാക്കേജിന്റെ പദ്ദതികള്‍ തുടങ്ങിയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ മറുപടി പറഞ്ഞു.കുട്ടനാടിന്റെ ദുരവസ്ഥ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു.കുട്ടനാട്ടില്‍ നിന്ന് കൂട്ടപ്പലായനമെന്ന് പി.സി.വിഷ്ണുനാഥ് എം.എല്‍.എ പറഞ്ഞു. തോമസ് ഐസക് 500 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചതല്ലാതെ ഒന്നും ചെലവഴിച്ചില്ല.  കുട്ടനാട് പാക്കേജിന്റെ രണ്ടാംഘട്ടം നടപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കുട്ടനാട്ടിലെ ജനങ്ങളെ പാലായനം ചെയ്യിക്കാനല്ല സര്‍ക്കാര്‍ നടപടി. ആരെങ്കിലും പോയിട്ടുണ്ടെങ്കില്‍ ഇരട്ടി വേഗത്തില്‍ തിരിച്ചുവരുമെന്നും മന്ത്രി പറഞ്ഞു. അതിനിടെ പ്രതിപക്ഷനേതാവിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷംബഹളമുണ്ടാക്കി.