Wednesday, May 15, 2024
keralaNewsObituary

കാറും ബസ്സും കൂട്ടിയിടിച്ച് വൈദിക വിദ്യാർത്ഥിയായ  കോരുത്തോട് സ്വദേശി മരിച്ചു. 

കണ്ണൂർ മട്ടന്നൂർ 19 ആം മൈലിൽ മലബാർ സ്കൂളിന് സമീപം ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.കാറിൽ യാത്രികനും കോരുത്തോട് സ്വദേശി
കാഞ്ഞിരപ്പള്ളിയിലെ ബ്രദർ തോമസ്കുട്ടി (25) യാണ് മരിച്ചത്.

സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡംഗം ഫാദർ റോയി മാത്യു വടക്കേലിന് വാഹനാപകടത്തിൽ പരിക്ക് ഏറ്റു.തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. പരിക്കേറ്റ കാർ യാത്രികരായ കാഞ്ഞിരപ്പള്ളിയിലെ റോയി വടക്കൻ (53), സിസ്റ്റർ ട്രീസ (58) എന്നിവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വാഹനത്തിൽ ഡ്രൈവർമാരായ അജി, ഷാജി എന്നിവരും ഉണ്ടായിരുന്നു.ഫാദർ റോയി മാത്യു വടക്കേലിൻ്റെയും ഡ്രൈവർമാരുടെയും പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം.അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ചിരുന്ന സൈലോ കാറിൽ എതിരെ വന്ന ബസ് ഇടിക്കുകയായിരുന്നു.