Sunday, May 19, 2024
keralaNewsObituary

കാറിന് തീപിടിച്ച് യുവാവ് മരിച്ചു


ആലപ്പുഴ: മാവേലിക്കര കണ്ടിയൂരില്‍ കാറിന് തീപിടിച്ച് യുവാവ് മരിച്ചു. പുളിമൂട് ജ്യോതി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കാരാഴ്മ കിണറ്റും കാട്ടില്‍ കൃഷ്ണ പ്രകാശ് (കണ്ണന്‍ -35) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.45ന് ആണ് സംഭവം. കാര്‍ വീട്ടിലേക്ക് കയറ്റുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. മാവേലിക്കര ഗേള്‍സ് സ്‌കൂളിനു സമീപം കംപ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന കൃഷ്ണ പ്രകാശ് അവിവാഹിതനാണ്. സഹോദരന്‍ ശിവപ്രകാശിനൊപ്പമായിരുന്നു താമസം.