Wednesday, May 15, 2024
keralaNewspolitics

കാട്ടായിക്കോണത്ത് സിപിഎംബിജെപി സംഘര്‍ഷം; കത്തികൊണ്ട് വരഞ്ഞു, സ്ത്രീകള്‍ക്കും പരുക്ക്

കാട്ടായിക്കോണത്ത് സിപിഎം ബിജെപി സംഘര്‍ഷം. സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു ബിജെപി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. വിദ്യാര്‍ഥിയായ അനാമികയെ (18) കത്തികൊണ്ട് വരഞ്ഞതായി പ്രവര്‍ത്തകര്‍ ആരോപിച്ചു. കണ്ണന്‍, അനാമികയുടെ അമ്മ ജ്യോതി, വിജയകുമാരന്‍ നായര്‍, അഞ്ജലി എന്നിവര്‍ക്കു പരുക്കേറ്റു.

പ്രകോപനമില്ലാതെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തി. സംഘര്‍ഷം നിയന്ത്രിക്കാന്‍ കേന്ദ്ര സേനയെ വിന്യസിച്ചു. 11 മണിയോടെയാണ് കാട്ടായിക്കോണം സ്‌കൂളിനു സമീപം സംഘര്‍ഷമുണ്ടായത്.

 

 

ബിജെപിയുടെ ബൂത്തിനു ഇരുവശവും സിപിഎം ബൂത്തുകളായിരുന്നു. ബൂത്തിലിരുന്നവരെയാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്നു ബിജെപി നേതാക്കള്‍ പറഞ്ഞു. സിപിഎം ശക്തികേന്ദ്രമായ കാട്ടായിക്കോണത്ത് ബിജെപി കൊടി സ്ഥാപിച്ചതിനെച്ചൊല്ലി ദിവസങ്ങളായി തര്‍ക്കം നിലനില്‍ക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണം നടന്നതെന്നാണു നിഗമനം.