Wednesday, May 15, 2024
keralaNews

കാട്ടാനയുടെ കുത്തേറ്റ് ഊര് മൂപ്പന്‍ മരിച്ചു.

പാലപ്പിള്ളി എലിക്കോട് ഉള്‍വനത്തില്‍ പുളിക്കല്ലില്‍ കാട്ടാനയുടെ കുത്തേറ്റ് ഊര് മൂപ്പന്‍ ഉണ്ണിച്ചെക്കന്‍ (60 ) മരിച്ചു.എലിക്കോട് കോളനിയിലെ മൂപ്പനാണ് ഉണ്ണിച്ചെക്കന്‍.തുടയില്‍ കുത്തേറ്റ ഉണ്ണിച്ചെക്കനെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു.ഇന്ന് രാവിലെ 9.30 നായിരുന്നു സംഭവം.കൊല്ലപ്പെട്ട ഉണ്ണിച്ചെക്കന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തര ധനസഹായമായി നല്‍കുമെന്ന് മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു.