Wednesday, May 22, 2024
keralaNews

കനത്ത മഴ; പ്രളയ സാധ്യത മേഖലകൾ പോലീസ് സന്ദർശിച്ചു.

എരുമേലി : കനത്ത മഴയിൽ പമ്പ , അഴുത നദികളിലെ  ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന്  പോലീസ് ഉന്നതാധികാരികൾ മേഖലകൾ സന്ദർശിച്ചു .
കഴിഞ്ഞ വെള്ളപ്പൊക്കവും തുടർന്നുണ്ടായ പ്രളയവും നടന്ന എയ്ഞ്ചൽവാലി, പമ്പാവാലി , മൂക്കൻപ്പെട്ടി എന്നീ പ്രദേശങ്ങളാണ് കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി . എൻ സി രാജ് മോഹന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ സന്ദർശിച്ചത് . 11, 12 വാർഡുകളിലെ പഞ്ചായത്തംഗങ്ങളുമായി പ്രളയ സാധ്യതകൾ ചർച്ച ചെയ്തു.
പഞ്ചായത്തംഗങ്ങളായ മാത്യു ജോസഫ് , സുബി സണ്ണി , എരുമേലി എസ് എച്ച് ഒ . എ. ഫിറോസ് എന്നിവർ ഉണ്ടായിരുന്നു .