Thursday, May 2, 2024
Local NewsNews

കനത്ത മഴയും കാറ്റും ഇരുമ്പൂന്നിക്കരയിലും നേര്‍ച്ചപ്പാറയിലും മരങ്ങള്‍ കടപുഴകി വീണ് വീടിന് നാശനഷ്ടം

എരുമേലി: കനത്ത മഴയും കാറ്റും ഇരുമ്പൂന്നിക്കരയിലും നേര്‍ച്ചപ്പാറയിലും മരങ്ങള്‍ കടപുഴകി വീണ് വീടിന് നാശനഷ്ടം . ഇന്ന് ഉച്ചക്ക് ശേഷം ഉണ്ടായ കനത്ത മഴയിലും കാറ്റിലുമാണ് നാശനഷ്ടം ഉണ്ടായത്. നേര്‍ച്ചപ്പാറ കവുങ്ങുംകുഴി ഇലന്തൂര്‍ ദേവസ്യാ തോമസിന്റെ വീടിന് മുകളില്‍ പ്ലാവ് വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു .ഇരുമ്പൂന്നിക്കരയില്‍ മരങ്ങള്‍ കടപുഴകി വീണ് 2 വീടുകള്‍ക്ക് നാശ നഷ്ടം .രവീന്ദ്രന്‍ വേട്ടണയില്‍ ,ബിജു പുത്തന്‍ വീട്ടില്‍ എന്നിവരുടെ വീടുകള്‍ക്കാണ് നാശ നഷ്ടം ഉണ്ടായത്. ഇടകടത്തി അംഗനവാടിയുടെ സംരക്ഷണ ഭിത്തി കനത്ത മഴയില്‍ തകര്‍ന്നു. നാശനഷ്ടം സംഭവിച്ച സ്ഥലങ്ങള്‍ എരുമേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ജെ ബിനോയി സന്ദര്‍ശിച്ചു.