Thursday, May 2, 2024
EntertainmentkeralaNews

ട്വന്റി ട്വന്റിക്ക് ശേഷം താര സംഘടനയുടെ പുതിയ ചിത്രം വരുന്നു.

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി,ജയറാം, ദിലീപ് ഉള്‍പ്പടെ താരസംഘടനയായ അമ്മയിലെ നടി-നടന്മാരെല്ലാം ഒന്നിച്ചെത്തിയ സിനിമയായിരുന്നു ട്വന്റി- ട്വന്റി. ഇരുകയ്യും നീട്ടിയാണ് സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ ‘അമ്മയുടെ’ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ ഒരു സസ്പെന്‍സ് പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍.

അമ്മ സംഘടനയുടെ പുതിയ ചിത്രം വരുന്നുവെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രഖ്യാപനം.’അമ്മ സംഘടനയ്ക്ക് വേണ്ടി നമ്മള്‍ വളരെക്കാലം മുന്‍പ് ഒരു സിനിമ ചെയ്തിരുന്നു. അതുപോലെ ഒരു സിനിമ കൂടി ചെയ്യുന്നു. അതിന്റെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. സംഘടനയ്ക്ക് എന്തുകൊണ്ടും ഗുണമായിരിക്കും പുതിയ ചിത്രം.’ മോഹന്‍ലാല്‍ പറഞ്ഞു.ക്രൈം ത്രില്ലറാണ് ഒരുങ്ങുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഒരു ക്രൈം ത്രില്ലറായിരിക്കും.പ്രിയദര്‍ശനും രാജീവ് കുമാറുമായിരിക്കും സിനിമ സംവിധാനം ചെയ്യുക.