Saturday, May 18, 2024
keralaNews

“ഓണത്തിന് ഒരു മുറം പച്ചക്കറി” ; മണിമലയില്‍ കൃഷിക്കാര്‍ക്ക് പച്ചക്കറി തൈ പഞ്ചായത്ത് നല്കി.

എൽ.ഡി.എഫ് ഗവൺമെന്റിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം കൃഷിക്കാർക്ക് നൽകുന്ന ഗ്രാഫ്റ്റ് പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പി.സൈമൺ നിർവ്വഹിച്ചു. കൃഷിഭവനിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോളി മൈക്കിൾ,പി.ജെ.ജോസഫ് കുഞ്ഞ്, കൃഷി ഓഫീസർ സിമി ഇബ്രാഹിം എന്നിവർ പങ്കെടുത്തു.