Saturday, May 18, 2024
keralaNews

ഒരു മാസമായി കാറില്‍ രാജവെമ്പാലയുണ്ടെന്ന് അറിഞ്ഞില്ല

കോട്ടയം :ഒരു മാസമായി സുജിത്തിന്റെ കാറില്‍ ജീവനെടുക്കാന്‍ പോന്ന അപകടകാരിയായ ഒരു ‘വിഐപി’ സഞ്ചാരിയുണ്ടായിരുന്നു. ഉടമ പോലും അറിയാതെ നൂറുകണക്കിന് കിലോമീറ്റര്‍ ദൂരം നിശബ്ദനായി യാത്ര ചെയ്തു ഏറ്റവും അപകടകാരിയായ ആ സഹയാത്രികന്‍. മലപ്പുറം വഴിക്കടവില്‍ നിന്നാണ് കൊടുംവിഷമുള്ള രാജവെമ്പാല സുജിത്തിന്റെ കാറില്‍ കയറിപ്പറ്റിയത്. പിന്നീട് കൃത്യം ഒരുമാസം ഈ രാജവെമ്പാലയുടെ താമസം സുജിത്തിന്റെ കാറിലായിരുന്നു. വഴിക്കടവില്‍നിന്നും കോട്ടയത്തേക്കും തുടര്‍ന്ന് പലയിടത്തേക്കും കുടുംബത്തിന്റെ കൂടെയും അല്ലാതെയും സുജിത്തിന്റെ കാര്‍ ഓടി. അപ്പോഴൊക്കെയും ആരെയും ഉപദ്രവിക്കാതെ രാജവെമ്പാല കാറില്‍ തങ്ങി. ഒടുവില്‍ അയല്‍വാസിയുടെ വീട്ടുപരിസരത്തുനിന്നുമാണ് പാമ്പിനെ പിടികൂടിയത്.