Thursday, May 16, 2024
indiaNews

ഒരു കര്‍ഷകന്‍ കൂടി മരിച്ചു

കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന ഒരു കര്‍ഷകന്‍ കൂടി മരിച്ചിരിക്കുന്നു. ടിക്‌രി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന പഞ്ചാബ് മാന്‍സ സ്വദേശിയായ ഹര്‍വിന്ദര്‍ സിങ്ങാണ് മരിച്ചിരിക്കുന്നത്. 48 വയസായിരുന്നു ഇദ്ദേഹത്തിന്.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കര്‍ഷക സമരം രണ്ടുമാസമായതോടെ നൂറിലധികം കര്‍ഷകരാണ് ഇതിനോടകം മരിച്ചത്. കൊടും ശൈത്യത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാണ് മരണകാരണം. കൂടാതെ നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും ഉണ്ടായി.