Sunday, May 19, 2024
keralaNews

ഐ ജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ പുനപരിശോധിക്കുന്നു.

തിരുവനന്തപുരം:ഐ ജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ പുനപരിശോധിക്കുന്നു. ഇതിനായി ചീഫ് സെക്രട്ടറി തല സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.മോന്‍സന്‍ മാവുങ്കലിനെ സഹായിച്ചതിനാണ് ഐജിയെ സസ്‌പെന്‍ഡ് ചെയ്തത്.ഐജി ലക്ഷ്മണയെ ഇതേ വരെ ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തിട്ടില്ല. ലക്ഷ്മണയെ പ്രതി ചേര്‍ക്കാന്‍ വേണ്ട തെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈബ്രാഞ്ച് സര്‍ക്കാരിന് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ പുന: പരിശോധിക്കുന്നത്.2021 നവംബര്‍ 10 നാണ് ഐജിയെ സസ്‌പെന്‍ഡ് ചെയ്തത്.ഐ ജി യുടെ സസ്‌പെന്‍ഷന്‍ പുന:പരിശോധന ഉത്തരവിലും അബന്ധങ്ങള്‍ ഉണ്ട്.ഗോകുലത്ത് ലക്ഷമണ്‍ കഎട എന്നാണ് ഉത്തരവിലുള്ളത്. ഉത്തരവിന്റെ പകര്‍പ്പ് വച്ചിരിക്കുന്നത് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിനാണ്.