Tuesday, May 14, 2024
indiaNewsSports

ഐഎസ്എല്ലില്‍ മുംബൈയും ഒഡിഷയും മുഖാമുഖം

മഡ്ഗാവ്: ഐഎസ്എല്ലില്‍ മുംബൈ സിറ്റി ഇന്ന് ഒഡിഷയെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. 14 കളിയില്‍ 22 പോയിന്റുള്ള മുംബൈ ആറും 15 കളിയില്‍ 21 പോയിന്റുള്ള ഒഡിഷ ഏഴും സ്ഥാനത്താണ്. ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒഡിഷ നാലിനെതിരെ രണ്ട് ഗോളിന് മുംബൈയെ തോല്‍പിച്ചിരുന്നു.

ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരത്തോടെ എടികെ മോഹന്‍ ബഗാന്‍ ഏഴാം ജയം സ്വന്തമാക്കി. ഒന്നിനെതിരെ മൂന്ന് ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പിച്ചു. മലയാളിതാരം വി പി സുഹൈറിന്റെ ഗോളിന് മുന്നിലെത്തിയ ശേഷമായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ പതിനൊന്നാം തോല്‍വി. ജോണി കൗകോ, ലിസ്റ്റണ്‍ കൊളാസോ, മന്‍വീര്‍ സിംഗ് എന്നിവരുടെ ഗോളുകള്‍ക്കാണ് എടികെ മോഹന്‍ ബഗാന്റെ ജയം.

14 കളിയില്‍ 26 പോയിന്റുനായി എടികെ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. സീസണില്‍ ഏറ്റവും കൂടുതല്‍ തോല്‍വി വഴങ്ങിയ നോര്‍ത്ത് ഈസ്റ്റ് അവസാന സ്ഥാനത്ത് തുടരുന്നു. 16 കളിയില്‍ 29 പോയിന്റുമായി ഹൈദരാബാദ് എഫ്സിയാണ് പട്ടികയില്‍ തലപ്പത്ത്. 14 മത്സരങ്ങളില്‍ 26 പോയിന്റോടെ എടികെ മോഹന്‍ ബഗാന്‍ രണ്ടും 25 പോയിന്റുമായി ജംഷഡ്പൂര്‍ എഫ്സി മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.