Monday, May 20, 2024
keralaNews

ഏറ്റുമാനൂരില്‍ അപകടത്തില്‍പ്പെട്ട കാറില്‍ കഞ്ചാവ് ; ഒരാളെ നാട്ടുകാര്‍ പിടികൂടി

ഏറ്റുമാനൂരില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനിടെ കഞ്ചാവ് പിടികൂടി. ഇതിനിടെ കാറിലുണ്ടായിരുന്ന നാല് യുവാക്കള്‍ ഓടി രക്ഷപെട്ടു. രക്ഷപ്പെടാനാവാതെ കാറില്‍ കുടുങ്ങിപ്പോയ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് പോലീസില്‍ ഏല്‍പ്പിച്ചു. ആതിരമ്ബുഴ സ്വദേശി എബിന്‍ ബേബിയെയാണ് നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചത്. ഇന്ന് പുലര്‍ച്ചെ ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡിലാണ് അപകടം . അമിത വേഗത്തില്‍ വന്ന കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ശബ്ദം കേട്ട് രക്ഷാപ്രവര്‍ത്തനത്തിനായി നാട്ടുകാര്‍ വരുന്നത് കണ്ട് കാറിലുണ്ടായിരുന്ന യുവാക്കള്‍ സമീപത്തുള്ള റബ്ബര്‍ തോട്ടത്തിലൂടെ ഓടി രക്ഷപെടുകയായിരുന്നു. പന്തികേട് തോന്നി കാര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത് . കാറിന് അകത്ത് രക്ഷപ്പെടാനാവാതെ ഒരു യുവാവിനെയും കണ്ടു . മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്