Wednesday, May 8, 2024
keralaNews

എറണാകുളത്ത് ഇലക്ട്രോണിക് സാധനങ്ങളുടെ ഗോഡൗണില്‍ വന്‍ തീപിടിത്തം.

എറണാകുളം നഗരത്തില്‍ എംജി റോഡിനോടു ചേര്‍ന്ന് ബഹുനില കെട്ടിടത്തിന്റെ മുകളിലെ നിലയിലുള്ള ഇലക്ട്രോണിക് സാധനങ്ങളുടെ ഗോഡൗണില്‍ വന്‍ തീപിടിത്തം.ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം ഉണ്ടായത്. ആളപായമില്ല. അടച്ചു കെട്ടിയ നിലയിലുള്ള ഗോഡൗണിനാണ് തീപിടിച്ചത്.തീ പടര്‍ന്നതോടെ മൂന്ന് ഫയര്‍ഫോഴ്‌സ് എന്‍ജിനുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. പ്രദേശത്ത് ആകെ പുക നിറഞ്ഞ് കാഴ്ച മറയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.പുക കെട്ടിനില്‍ക്കുന്നതിനാല്‍ മുകളിലെ നിലയിലെത്തി തീ കെടുത്തുന്നത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് ദുഷ്‌കരമാണ്.തീ പടരുന്നതിനു മുന്‍പ് തന്നെ കെട്ടിടത്തിലുണ്ടായിരുന്ന ആളുകളെ ഒഴിപ്പിക്കാനായി. സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് പുക പടരുന്നത് ഒഴിവാക്കാനാണ് ശ്രമം നടക്കുന്നത്.