Wednesday, May 15, 2024
keralaNewsObituary

യുവതി വെട്ടേറ്റ് മരിച്ചു; ഭര്‍ത്താവ് ഒളിവില്‍

കുടുംബകലഹത്തെത്തുടര്‍ന്ന് യുവതി വെട്ടേറ്റു മരിച്ചു. മറയൂര്‍ പത്തടിപ്പാലം സ്വദേശിനി സരിത(27)യാണ് വെട്ടേറ്റു മരിച്ചത്. സംഭവശേഷം ഭര്‍ത്താവ് സുരേഷ് ഓടി രക്ഷപ്പെട്ടു. ഭര്‍ത്താവുമായി പിണങ്ങി കുറച്ചു മാസങ്ങളായി സ്വന്തം വീട്ടിലാണ് സരിത താമസിച്ചിരുന്നത്. സരിത താമസിക്കുന്ന വീട്ടില്‍ സുരേഷ് മദ്യപിച്ചെത്തിയതിനു പിന്നാലെ വാക്കുതര്‍ക്കമുണ്ടായി. കഴുത്തിനാണ് വെട്ടേറ്റതെന്നു പൊലീസ് പറഞ്ഞു. സുരേഷിനായി അന്വേഷണം ആരംഭിച്ചു. മറയൂര്‍ നീതി സ്റ്റോറിലെ താല്‍ക്കാലിക ജീവനക്കാരിയാണ് സരിത. പിതാവ്: മുരുകന്‍, മാതാവ്: ലക്ഷ്മി മകന്‍: അഭിലാഷ്