Tuesday, May 21, 2024
Local NewsNews

എരുമേലി – പമ്പ തീര്‍ത്ഥാടന പാതയില്‍ വാഹനാപകടം; നിരവധി പേര്‍ക്ക് പരിക്ക്

എരുമേലി: എരുമേലി – പമ്പ തീര്‍ത്ഥാടന പാതയില്‍ മുട്ടപ്പള്ളിക്കും – പാണപിലാവിനും ഇടയില്‍ കുട്ടപ്പായിപടി വളവിലാണ് ഇന്ന്  വൈകുന്നേരം 4.45 ഓടെ അപകടം നടന്നത്. പമ്പയില്‍ നിന്നും എറണാകുളത്തിന് പോകുന്നതിനായി വന്ന കെ എസ് ആര്‍ റ്റി സി ബസും , എരുമേലിയില്‍ നിന്നും പമ്പയിലേക്ക് പോകുകയായിരുന്ന തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച മിനി ബസുമാണ് കൂട്ടിയിടിച്ചത്.

അപകടത്തില്‍ പരിക്കേറ്റ മിനി ബസ് ഡ്രൈവറെ ഒരു മണിക്കൂറിലധികം സമയം എടുത്ത് ബസിന്റെ മുന്‍ വശം പൊളിച്ചാണ് പുറത്തെടുത്തത് .കെ എസ് ആര്‍ റ്റി സി ബസിലെ ഡ്രൈവറടക്കം പരിക്കേറ്റവരെ എരുമേലി ആശുപത്രിയില്‍ എത്തിച്ചു.  ഇതില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് അധികൃതര്‍ പറഞ്ഞു.

മിനി ബസ് ഡ്രൈവറെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതേയൊള്ളൂ. പോലീസും – നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ് .

ഫോട്ടോ സനീഷ് പാണപിലാവ്