Saturday, May 18, 2024
keralaNews

എരുമേലിയിൽ മഹല്ല മുസ്ലീം  ജമാത്ത് ഭരണ പരിപാലന സമിതിയെ തിരഞ്ഞെടുത്തു 

എരുമേലി: എരുമേലി മഹല്ല മുസ്ലീം  ജമാത്ത് ഭരണ പരിപാലന സമിതിയെ തിരഞ്ഞെടുത്തു. അഡ്വ. പി എച്ച് ഷാജഹാൻ, പി.എ ഇർഷാദ്  എന്നിവരുടെ നേതൃത്വത്തിൽ രണ്ട് പാനലിൽ 30 പേർ മത്സരിക്കുകയും ഇതിൽ 15 പേരെ
തിരഞ്ഞെടുക്കുകയുമായിരുന്നു. പി.എ ഇർഷാദ്, പി യു അബ്ദുൾ കരീം, നിസ്സാർ പ്ലാമൂട്ടിൽ, അൻസാരി പാടിയ്ക്കൽ, ഫൈസൽ മാവുങ്കൽ പുരയിടം, സി എ എം കരീം, അബ്ദുൾ കരീം വെട്ടിയാനിക്കൽ , മിഥുൽ രാജ്, അജാസ് വിലങ്ങുപാറ, അഡ്വ. പി.എച്ച് ഷാജഹാൻ , സലിം കണ്ണങ്കര, നാസർ പനച്ചി, നൈസാം പി അഷറഫ്, നൗഷാദ് കുറുങ്കാട്ടിൽ , സിയാസ്  എന്നിവരാണ്  ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ
വിജയിച്ചത്. ജമാത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 28ന് നടക്കും.വഖ്ഫ് ബോർഡ് ചെയർമാൻ കെ എസ് എം കരീം വരണാധികാരിയായി.