Sunday, May 12, 2024
Local NewsNews

എരുമേലിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിന്റെയും, സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പഞ്ചായത്ത് ട്രൈബല്‍ പ്രോജക്ടിന്റെ ഭാഗമായി എരുത്വാപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് മെഡിക്കല്‍ ക്യാമ്പ് നടത്തി. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസി. സുബി സണ്ണി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ വാര്‍ഡ് അംഗം മറിയാമ്മയുടെ അധ്യക്ഷത വഹിച്ചു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി കറുകത്ര സ്വാഗതം ആശംസിച്ചു. മെഡിക്കല്‍ ഓഫീസ്സര്‍ ഡോ.എബിന്‍ സണ്ണി ആരോഗ്യ സന്ദേശം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോസ് .എല്‍, ഗോപി മൂപ്പന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. സന്തോഷ് ശര്‍മ്മ നന്ദി രേഖപ്പെടുത്തി. ക്യാമ്പില്‍ എരുമേലി മെഡിക്കല്‍ ഓഫീസ്സര്‍ എബിന്‍ സണ്ണിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം പങ്കെടുത്തു. ഷുഗര്‍, ബി.പി. കാഴ്ച പരിശോധന, ത്വക്‌ശോധന, കഫ പരിശോധന, മലേറിയ (ഞഉഠ) പരിശോധന, ആരോഗ്യ ബോധവല്‍ക്കരണം എന്നിവ നടത്തി. ക്യാമ്പില്‍ 202 പേര്‍ ചികിത്സ തേടി.