Saturday, May 18, 2024
keralaNewsObituary

കോട്ടയം പുതുപ്പള്ളി റൂട്ടില്‍ കാറും ബൈക്കും കൂട്ടിയിയിച്ച് യുവാവ് മരിച്ചു

കോട്ടയം: കോട്ടയം പുതുപ്പള്ളി റൂട്ടില്‍ മാങ്ങാനം മന്ദിരം ആശുപത്രിയ്ക്കു സമീപം കാറും ബൈക്കും കൂട്ടിയിയിച്ച് പനച്ചിക്കാട് ചോഴിയക്കാട് സ്വദേശിയായ യുവാവ് മരിച്ചു.പനച്ചിക്കാട് ചോഴിയക്കാട് മൂലേപ്പറമ്പില്‍ ജിബിന്‍ സെബാസ്റ്റ്യന്‍ ( 22 ) ആണ് മരിച്ചത് .                                                                                                                                        ഇന്ന് വൈകിട്ട് 4.15 ഓടെ മാങ്ങാനം മന്ദിരം ആശുപത്രിയ്ക്കു സമീപമായിരുന്നു അപകടം.കോട്ടയത്തു നിന്നും പുതുപ്പള്ളി ഭാഗത്തേയ്ക്കു പോകുകയായിരുന്ന കാറില്‍ , പുതുപ്പള്ളി ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ജിബിനെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു . മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ .